കൊച്ചി: രാജ്യാന്തര വിപണിയില്‍ 30 കോടി വില വരുന്ന ലഹരി മരുന്ന് കൊച്ചിയില്‍ പിടികൂടി. ആലുവയിലെ എക്‌സൈസ് ഇന്റലിജന്‍സ് സംഘമാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അഞ്ച് കിലോ ലഹരിമരുന്നാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മെഥിലീക്‌സ് ഡയോക്‌സി മെതാംഫിറ്റമിന്‍ എന്ന ലഹരിമരുന്നാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്ര കൂടിയ അളവില്‍ ഈ ലഹരിമരുന്ന് കേരളത്തില്‍ കണ്ടെത്തുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച ലഹരിമരുന്ന് ട്രെയിന്‍ മാര്‍ഗ്ഗം പിന്നീട് കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്നും വിമാനമാര്‍ഗ്ഗം കൊണ്ടുപോകാനായിരുന്നു സംഘാംഗങ്ങളുടെ പരിപാടിയെന്നും എക്‌സൈസ് വിശദീകരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച ലഹരിമരുന്ന് ട്രെയിന്‍ മാര്‍ഗ്ഗം പിന്നീട് കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്നും വിമാനമാര്‍ഗ്ഗം കൊണ്ടുപോകാനായിരുന്നു സംഘാംഗങ്ങളുടെ പരിപാടിയെന്നും എക്‌സൈസ് വിശദീകരിക്കുന്നു.