തിരുവനന്തപുരം: കമ്മ്യൂണിസം ഇന്ന് ഒരു മതമാണെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ മുരളീഗോപി.കമ്യൂണിസ്റ്റുകാര്‍ക്കും മേലധ്യക്ഷന്‍മാരുണ്ട്. അവര്‍ക്കും ആള്‍ദൈവങ്ങളുണ്ട്. ദൈവങ്ങളുണ്ട്, മാലയിട്ട് പൂജിക്കാറുണ്ട്. ഈ ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ബഹളമുണ്ടാക്കാറുമുണ്ട്. അതുകൊണ്ട് തന്നെ കമ്യൂണിസം എന്നാല്‍ ഇന്ന് മതമാണെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ സിനിമകളെ കുറിച്ചും അതിലെ ആശയങ്ങളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കലാ സൃഷ്ടികളിലൂടെ ഹിന്ദുത്വവാദി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ കുറിച്ചും. സമകാലികമായ സംഭവങ്ങളെ കുറിച്ചും മുരളീഗോപി പോയിന്റ് ബ്ലാങ്കില്‍ മനസ് തുറക്കുന്നു.

പോയിന്റ് ബ്ലാങ്ക് പൂര്‍ണരൂപം കാണാം