ഇന്ന് രാവിലെ അമ്മയേയും കൂട്ടി സ്കൂളിലെത്തിയ കുട്ടി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെ ഇവര്‍ തിരിച്ചുപോയി. പിന്നീട് ഒറ്റക്ക് പ്രിന്‍സിപ്പാളിന്‍റെ മുറിയിലെത്തിയ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന്‍റെ മുഖത്തേക്ക്  വെടിയുതിര്‍ക്കുകയായിരുന്നു


അലഹബാദ്: സ്കൂളില്‍ നിന്ന് പുറത്താക്കിയതിന് പ്രതികാരമായി 10 ാം ക്ലാസ് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ വെടിവെച്ചു. ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പരിക്കേറ്റ പ്രിന്‍സിപ്പാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമാസക്തമാകുന്ന കുട്ടിയുടെ സ്വഭാവത്തെ തുടര്‍ന്നാണ് സ്കൂളില്‍ നിന്നും പുറത്താക്കിയത്. 

ഇന്ന് രാവിലെ അമ്മയേയും കൂട്ടി സ്കൂളിലെത്തിയ കുട്ടി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെ ഇവര്‍ തിരിച്ചുപോയി. പിന്നീട് ഒറ്റക്ക് പ്രിന്‍സിപ്പാളിന്‍റെ മുറിയിലെത്തിയ വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നു. തന്‍റെ മുഖത്തേക്ക് വെടിയുതിര്‍ത്തെങ്കിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. പരിക്കേറ്റ പ്രിന്‍സിപ്പാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രിന്‍സിപ്പാളിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ് എടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് പറഞ്ഞത്.