തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതിന് ചെലവായ തുക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് വകമാറ്റി ചെലവഴിച്ചതില്‍ റവന്യൂ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചു. റവന്യൂ മന്ത്രി ആണ് വിശദീകരണം തേടിയത്. യാത്രക്ക് വകമാറ്റി പണം അനുവദിച്ചത് റവന്യൂ സെക്രട്ടറിയായിരുന്നു . റവന്യൂ മന്ത്രി അറിയാതെയായിരുന്നു ഉത്തരവിട്ടത് . ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നൽകണം . നേരത്തെ വിവാദത്തിലെ കടുത്ത അമര്‍ഷം സിപിഐ വ്യക്തമാക്കിയിരുന്നു.