കണ്ണൂരില്‍ വൻ സ്ഫോടക ശേഖരം പിടിച്ചു

First Published 11, Apr 2018, 11:25 PM IST
Explosive Kannur
Highlights
  • പാനൂരിനടുത്ത് നരിക്കോട്ട് മലയിൽ വൻ സ്ഫോടക ശേഖരം പിടിച്ചെടുത്തു
  • അനധികൃത ക്വാറികളിൽ നടത്തിയ പരിശോധനയിൽ

കണ്ണൂർ: പാനൂരിനടുത്ത് നരിക്കോട്ട് മലയിൽ അനധികൃത ക്വാറികളിൽ നടത്തിയ പരിശോധനയിൽ വൻ സ്ഫോടക ശേഖരം പിടിച്ചെടുത്തു. രണ്ടായിരത്തി അഞ്ഞൂറോളം ജലാറ്റിൻ സ്റ്റിക്കുകളും ആയിരം ഡിറ്റണേറ്റ‍റുകളും ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ മണ്ണിന്നടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ഖനനത്തിനുപയോഗിക്കാനാണ് ഇവ ശേഖരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രദേശത്തെ ക്വാറികൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് ക്വാറികൾക്കുള്ളിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെന്ന് രഹസ്യ വിവരം  കൂടി കിട്ടിയതോടെ കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഈ മേഖലയിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നും ഇതിനായി ശക്തമായ പരിശോധനകൾ നടത്തുമെന്നും പൊലീസ്  അറിയിച്ചിട്ടുണ്ട്.

loader