വടകര റെയില്‍വേ സ്റ്റേഷനിലെ സിഗ്നലിന് സമീപത്തെ പെട്ടിയാലാണ് സ്ഫോടന ശേഷി കൂടിയ പടക്കങ്ങള്‍ കണ്ടത്. രാവിലെത്തെ പരിശോധനക്കിടെ ട്രാക്കില്‍ പടക്കങ്ങള്‍ കണ്ട ഗ്യാങ്മാന്‍ പൊലീസിനെയും ആര്‍പിഎഫിനെയും വിവരം അറിയിക്കുകയായിരുന്നു. വടകര പൊലീസും കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. വീര്യം കൂടിയ പടക്കം ട്രാക്കില്‍ ഉപേക്ഷിച്ചതില്‍ അട്ടിമറി സാധ്യത ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വടകര സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.