Asianet News MalayalamAsianet News Malayalam

വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ഇന്ന് കുവൈത്തിലെത്തും

external affairs minister vk singh to reach kuwait today
Author
Kuwait City, First Published Sep 5, 2016, 7:48 PM IST

ഇന്ന്  കുവൈത്തില്‍ എത്തുന്ന വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.കെ.സിങിന്റെ ആദ്യ പരിപാടി രാവിലെ 9ന് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ രാഷ്‌ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമാ അനാഛാദനമാണ്. തുടര്‍ന്ന്, അദ്ദേഹവും സ്ഥാനപതി സുനില്‍ ജെയിനും കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ വകുപ്പ് മന്ത്രി അടക്കമുള്ള ഉന്നതരുമായി ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രാജ്യത്ത് താമസ കുടിയേറ്റ നിയമ ലംഘകരായി  മാറിയിട്ടുള്ള 30,000ല്‍ അധികം വരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായിരിക്കും മുന്‍ഗണന. 

അനധികൃത താമസക്കാരായി മറിയവരില്‍ നല്ലെരു ശതമാനവും മലയാളികളുമുണ്ട്. ഇത്തരകര്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇന്ത്യന്‍ സ്ഥാനപതി കുവൈത്ത് ഭരണാധികാരികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതോടെപ്പംതന്നെ കേന്ദ്ര മന്ത്രിയെകൊണ്ടും വിഷയം ധരിപ്പിക്കുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. എംബസി ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച വൈകിട്ട് 6.30ന് മന്ത്രിയുടെ സാനിധ്യത്തില്‍ സംഘടനാ ഭാരവാഹികളെയും, ഇന്ത്യന്‍ സ്‌കൂളുകളിലെയും സകാര്യ കമ്പിനികളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കമ്മ്യൂണിറ്റി മീറ്റിങും ഉണ്ടാകും.

Follow Us:
Download App:
  • android
  • ios