രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടന്നത് ഗുണ്ടായിസമാണെന്ന് ഹസനുല്‍ ബന്ന എഴുതുന്നു. സോണിയാ ഗാന്ധി അടക്കമുള്ളവരെ തടയാന്‍ ഗുണ്ടകള്‍ ഇറങ്ങി. എം.കെ രാഘവന്‍ എം.പിയെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. നാടകീയമായ നിരവധി സംഭവങ്ങള്‍ക്കുശേഷമാണ് മരണം ഉറപ്പിക്കാനും മൃതദേഹം വിട്ടുനല്‍കാനും അധികൃതര്‍ തയ്യാറായത്. മുകളില്‍നിന്നുള്ള നിര്‍ദേശമുണ്ടെന്ന് പറഞ്ഞാണ് അധികൃതര്‍ ഈ നാടകം കളിച്ചത്. 

പതിവിലും ഊര്‍ജസ്വലനായാണ് അഹമ്മദ് രാവിലെ 11.05ന് പാര്‍ലമെന്റ് മന്ദിരത്തിലത്തെിയതെന്ന് ബന്ന എഴുതുന്നു. സെന്‍ട്രല്‍ ഹാളിലേക്കുള്ള വഴിമധ്യേ 'ഞാനൊറ്റക്ക് പോയ്‌ക്കോളാമെന്ന് പറഞ്ഞ് സഹായിയായ ഷഫീഖിനെ അഹമ്മദ് പറഞ്ഞു വിട്ടു. രാഷ്ട്രപതിയുടെ പ്രസംഗം തുടങ്ങിയതിനാല്‍, പതിവു തെറ്റിച്ച് പിന്‍നിരയിലാണ് അഹമ്മദ് ഇരുന്നത്. അരമണിക്കൂറിനകം അദ്ദേഹം കുഴഞ്ഞുവീണു. ആരെയുമറിയിക്കാതെ ചുമതലയുള്ള, ഡോക്ടര്‍ കൂടിയായ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ സുരക്ഷജീവനക്കാര്‍ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കു മാറ്റി.

ഏതാണ്ട് മരണമായെന്ന് ഒരു ഡോക്ടര്‍ പറഞ്ഞതോടെ ലീഗ് നേതാവ് ഖുര്‍റം വാവിട്ടു കരഞ്ഞു'-ബന്ന എഴുതുന്നു. 

'പാര്‍ലമെന്റ് മന്ദിരത്തില്‍നിന്ന് സ്‌ട്രെച്ചറില്‍ കൊണ്ടുപോവുമ്പോള്‍ നാഡിമിടിപ്പ് കുത്തനെ താഴുകയാണെന്ന് കണ്ട് സഹായി ഷഫീഖ് കലിമ (സത്യവാചകം)ചൊല്ലിക്കൊടുത്തുതുടങ്ങി. ഏതാണ്ട് മരണമായെന്ന് ഒരു ഡോക്ടര്‍ പറഞ്ഞതോടെ ലീഗ് നേതാവ് ഖുര്‍റം വാവിട്ടു കരഞ്ഞു'-ബന്ന എഴുതുന്നു. 

ഇ.ടി. മുഹമ്മദ് ബഷീര്‍ അടക്കം ഏതാനും പേര്‍ ഐ.സി.യുക്കകത്തും പി.വി. അബ്ദുല്‍ വഹാബ്, എന്‍.കെ. പ്രേമചന്ദ്രന്‍, സുരേഷ് ഗോപി, ആന്‍േറാ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ബിജു തുടങ്ങിയവര്‍ ഇടനാഴിയിലുമായിരുന്നു. എല്ലാവരോടും പുറത്തുപോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഇടനാഴിയില്‍ നിന്ന എം.പിമാരെ തൊട്ടടുത്തുള്ള മുറിക്കകത്താക്കി വാതിലടച്ചു. മരണാനന്തര നടപടികള്‍ക്ക് വേണ്ടിയാവാം തങ്ങളെ മാറ്റിയതെന്ന് കരുതിയ വഹാബും ബഷീറും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ചു. ഡയരക്ടറെയും കൂട്ടി ഐ.സി.യുവിലെത്തിയ മന്ത്രി ജിതേന്ദ്ര സിങ് എം.പിമാരടക്കമുള്ളവരെ കാണാതെ മടങ്ങി. തുടര്‍ന്ന് അഹമ്മദിനെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റി. എം.പിമാര്‍ക്കടക്കമുള്ള പ്രവേശനം നിഷേധിക്കാനായിരുന്നു ഐ.സി.യു മാറ്റിയത്-ഹസനുല്‍ ബന്ന എഴുതുന്നു. 

'ആരും കാണാതിരിക്കാന്‍ വാതിലില്‍ നോട്ടീസ് പതിച്ചു. സംസം വെള്ളം ചുണ്ടില്‍ നനച്ചുകൊടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചില്ല.

'ആരും കാണാതിരിക്കാന്‍ വാതിലില്‍ നോട്ടീസ് പതിച്ചു. സംസം വെള്ളം ചുണ്ടില്‍ നനച്ചുകൊടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചില്ല. വെന്റിലേറ്ററിന് പുറമെ നെഞ്ചിലിടിക്കാനുള്ള ലുക്കാസും ഘടിപ്പിച്ചു. ബജറ്റ് സമ്മേളനം മുടക്കാതിരിക്കാനുള്ള ക്രമീകരണമാണെന്ന് ഏതാണ്ട് ബോധ്യപ്പെട്ടു'-കുറിപ്പില്‍ പറയുന്നു. 

ഐ.സി.യു തുറക്കാനാവശ്യപ്പെട്ട സോണിയക്കു മുന്നില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് വാടക ഗുണ്ടയായിരുന്നു.

അഹമ്മദിന്റെ മക്കളായ നസീര്‍, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷര്‍സാദ് എന്നിവര്‍ രാത്രി എത്തിയെങ്കിലും കടത്തിവിടില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. ഡോക്ടറെ കാണാനും സമ്മതിച്ചില്ല. പിതാവിനരികില്‍ ഖുര്‍ആന്‍ പാരായണം നടത്താന്‍ അനുവദിക്കണമെന്ന ഫൗസിയയുടെ അഭ്യര്‍ഥനയും തള്ളി. ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഗാര്‍ഡുകള്‍ സമ്മതിച്ചില്ല. ഡോക്ടര്‍ പുറത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ വന്നു. 'ഇതാണോ മെച്ചപ്പെട്ട ചികിത്സ' എന്ന് ക്ഷുഭിതനായ പട്ടേല്‍, അഹമ്മദിനെ മക്കള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. അനുവദിക്കരുതെന്ന് മുകളില്‍നിന്ന് നിര്‍ദേശമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പതിനൊന്നരയോടെ സോണിയ എത്തി. ഐ.സി.യു തുറക്കാനാവശ്യപ്പെട്ട സോണിയക്കു മുന്നില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് വാടക ഗുണ്ടയായിരുന്നു. പിറകെ വന്ന ജൂനിയര്‍ ഡോക്ടര്‍മാരോടും ജീവനക്കാരോടും സോണിയ പൊട്ടിത്തെറിച്ചു. മക്കളെ തടയാന്‍ ഈ കിടക്കുന്നത് ഭീകരവാദിയാണോയെന്ന് സോണിയ വിളിച്ചു ചോദിച്ചു. 

പിതാവിനരികില്‍ ഖുര്‍ആന്‍ പാരായണം നടത്താന്‍ അനുവദിക്കണമെന്ന ഫൗസിയയുടെ അഭ്യര്‍ഥനയും തള്ളി.

'ഇതിനിടയില്‍ രാഹുല്‍ ഗാന്ധിയും വന്നു. സൂപ്രണ്ട് എവിടെയെന്നാരാഞ്ഞു. സൂപ്രണ്ട് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് പട്ടേല്‍ മറുപടി നല്‍കിയപ്പോള്‍ സൂപ്രണ്ട് വരാതെ അകത്തു കടക്കില്ലെന്നു പറഞ്ഞ് രാഹുല്‍ അവിടെ നില്‍പ്പുറപ്പിച്ചു.

ഹസനുല്‍ ബന്ന

അഞ്ച് മിനിറ്റിനകം എത്തിയ സൂപ്രണ്ട് അഹമ്മദിന് മസ്തിഷ്‌കത്തിന് മരണം സംഭവിച്ചോ എന്നറിയാന്‍ പരിശോധന നടത്താമെന്ന് സമ്മതിച്ചു. രാഹുല്‍ പോയതോടെ സുപ്രണ്ട് വീണ്ടും മുങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഇ.ടി. ബഷീറും എം.കെ. രാഘവനും മക്കളും മരുമകനും ഐ.സി.യുവിന് മുന്നിലത്തെി സൂപ്രണ്ടിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. സൂപ്രണ്ടിനുപകരം വന്നത് സുരക്ഷ ജീവനക്കാരും ഡസനോളം വാടക ഗുണ്ടകളുമായിരുന്നു. അവരിലൊരാള്‍ രാഘവനോട് തട്ടിക്കയറാന്‍ ശ്രമിച്ചത് എല്ലാവരും ചേര്‍ന്ന് തടഞ്ഞു. 10 മിനിറ്റിനകം സൂപ്രണ്ട് എത്തിയില്ലെങ്കില്‍, അഹമ്മദിനെ ആശുപത്രി മാറ്റാനോ പുറത്തെ ആശുപത്രിയില്‍നിന്നുള്ള വിദഗ്ധരെ ഐ.സി.യുവിലേക്ക് കയറ്റാനോ തയാറാകണമെന്ന് അഹമ്മദിന്റെ മരുമകന്‍ ആവശ്യപ്പെട്ടു. ഡിസ്ചാര്‍ജ് ചെയ്യാന്‍ അപേക്ഷയും തയാറാക്കി. പൊലീസ് അര മണിക്കൂര്‍ സമയം ചോദിച്ചു. ആ അര മണിക്കൂര്‍ കഴിഞ്ഞ് ഐ.സി.യുവിനകത്തേക്ക് മക്കളെയും മരുമകനെയും കടത്തിവിട്ടു. വെന്റിലേറ്ററില്‍നിന്നും നെഞ്ചിടിക്കുന്ന ലൂക്കാസില്‍നിന്നും അഹമ്മദിനെ വേര്‍പെടുത്തിയിരുന്നു. നിരന്തരമുള്ള ഇടിയില്‍ ശരീരത്തിന് സംഭവിച്ച രൂപമാറ്റം മക്കളെ ഞെട്ടിച്ചു'-കുറിപ്പില്‍ പറയുന്നു. 

സൂപ്രണ്ടിനുപകരം വന്നത് സുരക്ഷ ജീവനക്കാരും ഡസനോളം വാടക ഗുണ്ടകളുമായിരുന്നു.

ഐ.സി.യുവിനകത്തുനിന്ന് അര ഡസനിലേറെ വാടക ഗുണ്ടകളുടെ അകമ്പടിയോടെയാണ് എംബാം ചെയ്യാനായി അഹമ്മദിന്റെ മൃതശരീരം പുറത്തത്തെിച്ചതെന്ന് ബന്ന എഴുതുന്നു. എല്ലാവരും പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ ഗുണ്ടകളൊന്നടങ്കം പൊലീസിന് മുന്നിലൂടെ ഇറങ്ങിപ്പോവുകയായിരുന്നെന്നും ഹസനുല്‍ ബന്ന എഴുതുന്നു.