പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി നേവൽ ബേസിന് സമീപത്തെ കാട്ടിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 600 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാറ്റുപകരണങ്ങളും മറ്റ് വസ്തുക്കളും. നേരത്തെ സജീവവാറ്റു കേന്ദ്രമായിരുന്ന ഇവിടെ ഇടക്കാലത്ത് പരിശോധനകളെ തുടർന്ന് വ്യാജവാറ്റ് നിലച്ചിരുന്നു. വീണ്ടും ഈ മേഖല വാറ്റുകേന്ദ്രമാകുന്നുവെന്ന വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. വാറ്റുസംഘത്തിലുൾപ്പെട്ടവരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.