ഹാദിയയെ കാണാനെത്തിയ വനിതകളെ അതിന് അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ഹാദിയക്ക് നല്‍കാന്‍ സമ്മാനങ്ങളുമായെത്തിയ വനിതകളെ രക്ഷിതാക്കള്‍ തടഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
ഹാദിയക്ക് നല്‍കാന്‍ വസ്‍ത്രങ്ങളും സമ്മാനങ്ങളുമായെത്തിയ വനിതാ കൂട്ടായ്മ തന്നെയാണ് ഈ വിവരം ഫേസ് ബുക്കിലൂടെ പങ്ക് വച്ചത്. വീട്ടിലെ ജനാലയില്‍ കൂടെ തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിളിക്കുന്ന ഹാദിയയെ കണ്ടെന്നും ഇവര്‍ പറയുന്നു. തന്നെ മര്‍ദ്ദിക്കുന്നുവെന്നും ഹാദിയ നിലവിളിക്കിടയിലൂടെ പറഞ്ഞതായും ഇവര്‍ പറയുന്നു.
