കാംബ്രിഡ്ജ് അനലിറ്റിക്ക കൊടുത്ത പണി; ഫേസ്ബുക്കിന് നഷ്ടം 67000 കോടി

സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് അംഗങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി കാംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഉപയോഗിച്ചതായി വാര്‍ത്തകള്‍ എത്തിയതിന് പിന്നാലെ ഫേസ്ബുക്കിന്‍റെ ഓഹരി വപണിയില്‍ വന്‍ ഇടിവ്.

ഒരാഴ്ചക്കിടെ ഫേസ്ബുക്ക് ഉടമയുടെ സമ്പത്ത് 1,030 കോടി ഡോളര്‍ കുറവു വന്നു. അതായത് 67000 കോടി ഇന്ത്യന്‍ രൂപ. പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ 14 ശതമാനം ഓഹരി വിലയിടിഞ്ഞു. 2012 ന് ശേഷമുണ്ടാകുന്ന ആദ്യ ഓഹരി വില നഷ്ടമാണിത്. 13 ശതമാനത്തോളമാണ് ഇടിവ് കണക്കാക്കുന്നത്.

അതേസമയം ബ്ലൂബെര്‍ഗിന്‍റെ സമ്പന്ന പട്ടികയിലും സുക്കര്‍ബര്‍ഗ് പിന്തള്ളപ്പെട്ടു. ഏഴാം സ്ഥാനത്താണ് സുക്കര്‍ബര്‍ഗ് ഇപ്പോള്‍.

നഷ്ടമുണ്ടായവരുടെ കൂട്ടത്തില്‍ വാരന്‍ ബഫെറ്റ്, ആമസോണ്‍ മേധാവി ജെഫ് ബെസോസ്, ആല്‍ഫബെറ്റ് മേധാവി ലാറി പേജ്, ഒറാക്കിള്‍ മേധാവി ലാറി എലിസണ്‍ എന്നിവരും മുന്‍പന്തിയിലാണ്. എല്ലവാര്‍ക്കും കൂടി 11.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.