ഞായറാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് പ്രകടനമായി എത്തിയത്. കിസ് ഓഫ് ലവ്, വിവിധ വനിതാ സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കെടുത്തത്. വൈകീട്ട് ആറു മണി വരെ സമരം സമാധാനപരമായിരുന്നു. ഇതിനിടെ ഒരുകൂട്ടം വനിതകള്‍ മതില്‍ ചാടി ഡിവൈഎസ്‌പി ഓഫീസ് വളപ്പില്‍ കടന്നു. സന്ധ്യയായതോടെ പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് ബസിനുള്ളലേക്ക് കയറ്റാന്‍ ശ്രമിച്ചു. ഇതിനെ പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ സംഘര്‍ഷമായി. പൊലീസ് ലാത്തിവീശി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഡിവൈഎസ്‌പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. സ്ത്രീകള്‍ ഉള്‍പ്പെടെ പലര്‍ക്കും സംഘര്‍ത്തില്‍ പരിക്കേറ്റു.
ഇതോടെ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ചില പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്ന് സ്ത്രീകള്‍ പരാതിപ്പെട്ടു. അനാവശ്യമായി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഐജി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടയച്ചു.
