കായംകുളം: എഴുത്തുകാരിയായ അമ്മയുടെ ആവിഷ്കാര സ്വതന്ത്ര്യത്തിനായി മകന്‍റെ കാര്‍ട്ടൂണ്‍ പ്രതിഷേധം. കായംകുളം സ്വദേശി വിഷ്ണു അരവിന്ദാണ് അമ്മയുടെ എഴുത്തിന് പിന്തുണയുമായി കാര്‍ട്ടൂണ്‍ വരച്ചത്. 

തന്‍റെ ഫേസ്ബുക്ക് പേജിലാണ് വിഷ്ണു കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷത്തോളം ഗവേഷണം ചെയ്ത് അമ്മ രാജി അരവിന്ദ് എഴുതിയ പുസ്തകം പ്രാകാശനം ചെയ്യുന്നതിനെതിരെ ഭീഷണി ഉയര്‍ന്നപ്പോഴാണ് കാര്‍ട്ടൂണിലൂടെ പ്രതിഷേധിച്ചത്. അമ്മയുടെ പുസ്തകം പ്രകാശനം ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണി സംബന്ധിച്ച ഒരു കുറിപ്പും ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.