സമുദായമായത് കൊണ്ടാണ് ജോലിയിൽ പരി​ഗണിച്ചത്നമ്മുടെ കൂട്ടത്തിലും ഒരാളെ കൂട്ടാലോമലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും നേരിട്ട അനുഭവത്തെക്കുറിച്ച് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം: അധ്യാപക ജോലിയുടെ അഭിമുഖത്തിനായി മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിയ യുവതിയോട് സമുദായമായത് കൊണ്ടാണ് ജോലിയിൽ പരി​ഗണിച്ചതെന്ന് പറഞ്ഞതായി ഫേസ്ബുക്ക് കുറിപ്പ്. തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ഈ സ്ഥാപനത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജൂൺ 10 ന് നടന്ന അഭിമുഖം വിജയകരമായി പൂർത്തിയാക്കി ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ശമ്പളത്തിൻമേലുള്ള വിയോജിപ്പ് അറിയിച്ചു. അപ്പോഴാണ് ഇതൊരു ശമ്പളക്കാര്യം മാത്രമായി എടുക്കരുതെന്നും ഈഴവ എന്ന് കണ്ടതു കൊണ്ടാണ് ജോലി നൽകിയതെന്നും പ്രിൻസിപ്പൽ അറിയിച്ചത്. നമ്മടെ കൂട്ടത്തിൽ ഒരാൾ കൂടി ഉണ്ടാകുമല്ലോ എന്നതാണ് പ്രിൻസിപ്പൽ തന്നെ ജോലിയ്ക്കായി പരി​ഗണിക്കാൻ കാരണമായി കണ്ടെത്തിയതെന്നും ശ്രീലക്ഷ്മി പറയുന്നു. 

പിന്നീടാണ് അവിടത്തെ വർക്കിം​ഗ് കണ്ടീഷൻ വളരെ മോശമാണെന്നും ശമ്പളം കൃത്യമായി കിട്ടാറില്ലെന്നും ഇവർ അറിഞ്ഞത്. പ്രിൻസിപ്പലിനെ ഫോണിൽ ബന്ധപ്പെട്ട് ജോലി ചെയ്യാൻ താത്പര്യമില്ലെന്ന് അറിയിച്ചു. എന്നാൽ അവിടെ നിലനിൽക്കുന്ന കടുത്ത സാമുദായിക വിഭാ​ഗീയതെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാ മാനേജ്മെന്റുകളും ഇങ്ങനെയാണ്, നീ എന്ത് ചെയ്യും എന്നായിരുന്നു ചോദ്യമെന്ന് ശ്രീലക്ഷ്മി വെളിപ്പെടുത്തുന്നു. തന്നോട് ഇത്തരത്തിൽ പ്രതികരിച്ചതിന്റെ റെക്കോർഡിം​ഗ് തന്റെ കയ്യിലുണ്ടെന്ന് ശ്രീലക്ഷ്മി പോസ്റ്റിൽ കൂട്ടിച്ചേർത്തിരിക്കുന്നു. 

അധികാരത്തിന്റെ കസേരയിലിരുന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരി സംസാരിച്ചത് ദുഷിച്ച വ്യവസ്ഥിതിയിൽ നിലനിൽപ്പിന് വേണ്ടി പൊരുതുന്ന ഓരോരുത്തരോടുമാണ് എന്ന് ശ്രീലക്ഷ്മി തന്റെ പോസ്റ്റിൽ കുറിക്കുന്നു. അഞ്ഞൂറിൽപ്പരം കുട്ടികൾ പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പലാണ് ഇത്തരത്തിൽ സംസാരിച്ചതെന്ന ബോധ്യം തന്നെ ഞെട്ടിക്കുന്നു. ഇം​ഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉളള ശ്രീലക്ഷ്മി ഇപ്പോൾ എംസിജെ വിദ്യാർത്ഥിനിയാണ്. 

ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: