ദുബായ് ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ വില്ലേജ് മീഡിയാ പുരസ്ക്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഫൈസല്‍ ബിന്‍ അഹ്‍മദിന്. മിഡില്‍ ഈസ്റ്റിലെ കുടുംബ വിനോദ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിലെ മികച്ച റിപ്പോര്‍ട്ടിംഗിന് ഏഷ്യന്‍ ടെലിവിഷന്‍ വിഭാഗത്തിലാണ് അവാര്‍ഡ്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അവാര്‍ഡ് സമ്മാനിച്ചു. ഏഷ്യന്‍ വിഭാഗത്തില്‍ മികച്ച ലേഖനത്തിനുള്ള പുരസ്ക്കാരം ഗള്‍ഫ് മാധ്യമത്തിലെ ഫിറോസ് ഖാനും മികച്ച പത്രകവറേജിനുള്ള പുരസ്ക്കാരം മലയാള മനോരമയിലെ പ്രിന്‍സ് ബി നായരും നേടി. അറബിക്, ഇംഗ്ലീഷ് വിഭാഗങ്ങളിലുള്ള പുരസ്ക്കാരങ്ങളും ദുബായ് മദീനത്ത് ജുമേറയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.