ഖത്തര്‍ റെയില്‍വേയില്‍ തൊഴിലവസരങ്ങളുണ്ടെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് ഖത്തര്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഖത്തര്‍ റെയില്‍വേയുടെ ഔദ്യോഗിക ചിഹ്നം പശ്ചാത്തലത്തില്‍ ഉപയോഗിച്ചാണ് റിക്രൂട്മെന്റ് നടക്കുന്നതായുള്ള പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തട്ടിപ്പുകാരോ വ്യാജ വെബ്‌സൈറ്റുകളോ ആയിരിക്കാം ഇതിനു പിന്നിലെന്നാണ് സൂചന. അനുമതിയില്ലാതെ കമ്പനിയുടെ പേരോ ലോഗോയോ ചിത്രങ്ങളോ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഖത്തര്‍ റെയില്‍വേ വിഭാഗം ട്വിറ്റര്‍ അക്കൗണ്ട് വഴി മുന്നറിയിപ്പ് നല്‍കി.