തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീല്‍ കേസിലെ പ്രതികളുടെ ജ്യാമം കോടതി തള്ളി. ബാലവകാശ കമ്മിഷന്റെ വ്യാജ സീലുണ്ടാക്കി കലോത്സവത്തിൽ യോഗ്യത നേടാൻ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കലാധ്യാപകരായ ത്യശൂർ ചേർപ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
തൃശൂർ ഫസ്റ്റ് ക്ലാസ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്ക് ജാമ്യം കൊടുത്താൽ കേസിനെ ബാധിക്കുമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജരേഖ ചമക്കൾ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ കുറേ വർഷമായി വ്യാജ അപ്പീലുകൾ തരപ്പെടുത്തുന്ന റാക്കറ്റാണ് ഇതിന് പിന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നാല്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കിയാണ് അപ്പീലുകൾ നൽകിയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്പി എന്‍.ഉണ്ണിരാജനാണ് കേസിന്‍റെ അന്വേഷണച്ചുമതല.
