തിരുവനന്തപുരം: തിരുവനന്തപുരം-പാലക്കാട് അമൃത രാജ്യറാണി എക്‌സ്പ്രസ്സില്‍ വ്യാജ ബോംബു ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് ട്രെയിന്‍ മൂന്ന് മണിക്കൂറോളം വൈകി. രാവിലെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സഹയാത്രികന്റെ ഫോണില്‍ നിന്ന് ബാംഗ്ലൂര്‍ സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയത്.
ട്രെയിനില്‍ ബോംബുവച്ചിട്ടുണ്ടന്നും അടുത്ത സ്റ്റേഷനില്‍ വച്ച് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ പരിശോധന നടത്തിയ ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.
