ആർസി ബുക്ക് ഉൾപ്പടെ വ്യാജ രേഖകള്‍ നിര്‍മ്മാണം നടത്തുന്ന സംഘത്തെ മലയിൻകീഴ് പൊലീസ് അറസ്റ്റ്   ചെയ്തു. ഷാനവാസ്, ഫാത്തഹുദീന്‍, മുഹമദ് ഉനൈസ്,  സജാദ്  എന്നിവരാണ് പിടിയിലായത്. 

തിരുവനന്തപുരം: ആർസി ബുക്ക് ഉൾപ്പടെ വ്യാജ രേഖകള്‍ നിര്‍മ്മാണം നടത്തുന്ന സംഘത്തെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഷാനവാസ്, ഫാത്തഹുദീന്‍, മുഹമദ് ഉനൈസ്, സജാദ് എന്നിവരാണ് പിടിയിലായത്. 

ഇവരിൽ നിന്നും വിവധ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍, ആശുപത്രി രേഖകള്‍ തുടങ്ങിയവ കണ്ടെത്തി. പ്രതികള്‍ മോഷണം അടിപിടിക്കേസുകളിൽ പ്രതികളാണ്. ഒരു വാഹനത്തിന് രണ്ടുപേർ ആസി ബുക്കുമായി ഉടമസ്ഥാവകാശവുമായി വന്നത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.