Asianet News MalayalamAsianet News Malayalam

വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വില്‍പ്പന വ്യാപകം

Fake cosmetics
Author
First Published Dec 9, 2016, 6:05 PM IST

വ്യാജ ലേബലിലുള്ള ഫെയ്സ് പാക്കുകളും ഹെന്ന പൗഡറുകളും . ബ്രാന്‍ഡഡ് കന്പനികളുടേതെന്ന് തോന്നിപ്പിക്കുന്ന മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ . ഹെര്‍ബലെന്ന ലേബലില്‍ രാസ വസ്തുക്കള്‍ ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ . പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകള്‍ . ബ്യൂട്ടി പാര്‍ലറുകളിലേക്ക് മൊത്ത വിതരണം നടത്തുന്ന കടകളിലായിരുന്നു പരിശോധന . പല ബ്യൂട്ടി പാര്‍ലറുകളില്‍ പോയവര്‍ക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ പിടിപെടുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

മുടി കറുപ്പിക്കുന്നതിനുപയോഗിക്കുന്ന പല ഉല്‍പന്നങ്ങളിലും പാരാഫിനൈല്‍ ഡൈ അമീന്‍ എന്ന രാസവസ്തു ചേര്‍ക്കുന്നതായി സംശയമുള്ളതിനാല്‍ ഇവയുടെ ശാസ്ത്രീയ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട് . പരിശോധനയില്‍ പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ കോടതിയില്‍ ഹാജരാക്കും

 

Follow Us:
Download App:
  • android
  • ios