തൃശൂര്‍: യുവമോര്‍ച്ചാ നേതാവിന്‍റെ വീട്ടില്‍ വന്‍ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. തൃശൂര്‍ കൊടുങ്ങല്ലൂരിലാണ് സംഭവം. യുമോര്‍ച്ച നേതാവ് രാകേഷ് ഏഴാച്ചേരിയുടെ കൊടുങ്ങല്ലൂര്‍ മതിലകത്തെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളും ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്ത്. ഇവിടെ റെയ്‍ഡ് നടന്നുകൊണ്ടിരിക്കുകയാണ്.

ഇയാള്‍ പലിശക്ക് കടം കൊടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ് ഐയു സംഘവും. തുടര്‍ന്നു നടത്തിയ റെയ്ഡില്‍ വീട്ടില്‍ കള്ളനോട്ടടിക്കുന്നിതനുള്ള വിപുലമായ സൗകര്യങ്ങള്‍ കണ്ടെത്തി. ഇവിടെ നിന്നും ഒന്നരലക്ഷത്തിലധികം രൂപയുടെ വ്യാജകറന്‍സികളും പിടിച്ചെടുത്തു. 2000ന്‍റെ അമ്പത് നോട്ടുകളും 500ന്‍റെ പത്ത് നോട്ടുകളുമാണ് പിടിച്ചെടുത്തത്. ദീര്‍ഘകാലമായി ഇവിടെ കള്ളനോട്ടടിക്കുന്നതായാണ് വിവരം. ഇയാള്‍ക്കു പിന്നില്‍ വന്‍സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനകളുണ്ട്.