മലപ്പുറം: വ്യാജമുട്ട വിപണിയിലെന്ന ആരോപണം മലപ്പുറത്തും. അങ്ങാടിപ്പുറം വൈലോങ്ങരയിലെ കടയില്‍ നിന്നും വാങ്ങിയ മുട്ടകളുടെ കൂട്ടത്തിലാണ് രാസമുട്ടകള്‍ കണ്ടെത്തി. അങ്ങാടിപ്പുറം സ്വദേശി ബാലന്‍ കടയില്‍ നിന്നും വാങ്ങിയ പത്തു മുട്ടകളില്‍ രണ്ടെണ്ണം പുഴുങ്ങിയപ്പോള്‍ പതഞ്ഞു പൊങ്ങിയതാണ് കൃത്രിമ മുട്ടയാണോ എന്ന സംശയത്തിന് ഇടയാക്കിയത്. ഇതോടെ മുട്ട പൊളിഞ്ഞു വരാനും തുടങ്ങി. തോട് കത്തിച്ചപ്പോള്‍ മെഴുകു പോലെ ഉരുകുകയും പ്ളാസ്ററിക്ക് കത്തുന്നതു പോലെ മണവും ഉണ്ടായി. തോടിനുള്ളിലെ പാടക്ക് നല്ല ഉറപ്പുണ്ടായിരുന്നതായും വീട്ടുകാര്‍ പറയുന്നു.
കടക്കാരോട് പരാതിപ്പെട്ടതോടെ , മൊത്ത വിതരണക്കാര്‍ മററു കടകളില്‍ നിന്നും കൃതൃമമുട്ടകള്‍ നീക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി.
