Asianet News MalayalamAsianet News Malayalam

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; ജീവനക്കാർക്ക് ജാഗ്രതക്കുറവുണ്ടായി

fake gold pawn
Author
First Published Feb 4, 2018, 9:20 AM IST

തിരുവനന്തപുരം:മുക്കുപണ്ടം പണയംവച്ച് കോടികൾ തട്ടിയ സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച സമ്മതിച്ച് അയിരൂപ്പാറ സർവ്വീസ് സഹകരണ  ബാങ്ക് ഭരണ സമിതി. സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിട്ടില്ലെന്നും തട്ടിപ്പിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് പ്രസിഡന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളനം പുരോഗമിക്കുമ്പോഴാണ്, പാർട്ടി നിയന്ത്രണത്തിലുളള ബാങ്കിൽ കോടികൾ തട്ടിയ കഥ പുറത്ത് വരുന്നത്. ഭരണസമിതിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും തട്ടിപ്പ്  പാർട്ടിയെ സമ്മർദത്തിലാഴ്ത്തി. മുക്കുപണ്ടം പണയം വച്ചായിരുന്നു തട്ടിപ്പ്. 

പല പല പേരുകളിൽ ആഭരണം പണയം വച്ചു. പണയ ഉരുപ്പടി സ്വർണമാണോയെന്ന് പരിശോധിക്കാൻ സംവിധാനങ്ങളില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം. രണ്ടുകോടി നഷ്ടമായെന്ന് പുറത്തറിയുമ്പോഴും  ഇതിലുമേറെ വരുമെന്ന നിഗമനത്തിലാണ് ബാങ്ക്.
 

Follow Us:
Download App:
  • android
  • ios