പ്രധാനമായും നര്‍മദാ തീരത്തെ സര്‍ദാറിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഒക്ടോബര്‍ 31നും, സമീപ ദിവസങ്ങളിലുമാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്

ദില്ലി: സര്‍ദാര്‍ പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനം ഏറെ ചര്‍ച്ചയായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുടെ ഉദ്ഘാടനം ഏറെ വാദ പ്രതിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് ഇടയിലാണ് ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സര്‍ദാര്‍ പട്ടേല്‍ പ്രതിമയ്ക്ക് കീഴില്‍ ചപ്പാത്തിയുണ്ടാക്കി കഴിക്കുന്ന ഒരു അമ്മയുടെയും രണ്ട് കുട്ടികളുടെയും ചിത്രമാണ് പലരും ട്വീറ്റ് ചെയ്തത്.

Scroll to load tweet…

പ്രധാനമായും നര്‍മദാ തീരത്തെ സര്‍ദാറിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഒക്ടോബര്‍ 31നും, സമീപ ദിവസങ്ങളിലുമാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്നാണ് ഇപ്പോള്‍ വരുന്ന വിവരം. സര്‍ദാര്‍ പ്രതിമയ്ക്ക് ഒപ്പം ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്തിരിക്കുന്ന തെരുവില്‍ ജീവിക്കുന്ന അമ്മയുടെയും മക്കളുടെയും ചിത്രം ഫെബ്രുവരി 26,2010 നാണ് വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് പകര്‍ത്തിയത്. റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍ അമിത് ദേവ് ആണ് അഹമ്മദാബാദില്‍ നിന്നും ഈ ചിത്രം പകര്‍ത്തിയത്.