കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകമെന്നു സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. കണ്ണൂർ ചക്കരക്കലിൽ രാഷ്ട്രീയ സംഘർഷത്തിൽ ഒരാൾ മരിച്ചു എന്നും ജില്ലയിൽ നാളെ ഹർത്താൽ ആണെന്നും ആണ് വ്യാജപ്രചാരണം