Asianet News MalayalamAsianet News Malayalam

പച്ചക്കള്ളങ്ങള്‍ പ്രചരിക്കുന്നു; ആശങ്ക വേണ്ടെന്ന് അധികൃതര്‍

വ്യാജസന്ദേശങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍

FAKE NEWS SPREAD ABOUT DAMS
Author
Trivandrum, First Published Aug 16, 2018, 5:53 PM IST

ഇടുക്കി: കേരളം ഇതുവരെ നേരിടാത്ത ദുരിത അവസ്ഥകളിലൂടെ കടന്ന് പോകുമ്പോള്‍ നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ച്ച ഭീഷണി നേരിടുന്നതായും അണക്കെട്ട് തകരുമെന്നുമെല്ലാം വ്യാജ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

നാല്‍പ്പതിലേറെ അണക്കെട്ടുകളുള്ള കേരളത്തില്‍ ഇത് വരെ അതിനൊന്നിന് പോലും തകര്‍ച്ചാഭീഷണിയില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മഴ കനത്ത സാഹചര്യത്തില്‍ എല്ലാം അണക്കെട്ടുകളിലും പരിശോധനകള്‍ ഇടയ്ക്കിടെ നടത്തി പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ ഉറപ്പ് വരുത്തുന്നുണ്ട്.

ഇത്തരത്തിലുള്ള അവസ്ഥകള്‍ തരണം ചെയ്യാനുള്ള കെട്ടുറപ്പോടെയാണ് അണക്കെട്ടുകളെല്ലാം നിര്‍മിച്ചിരിക്കുന്നത്. ഇടുക്കി ഡാമിന് ഇതുവരെ ഒരുതരത്തിലുള്ള ഭീഷണിയും ഉണ്ടായിട്ടില്ല. പേടിപ്പെടുത്തുന്ന ഈ ദൃശ്യങ്ങളും അവസ്ഥകളും മറച്ച് വച്ച് മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

കൂടാതെ, അധികൃതരുടെ മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശങ്ങളില്‍ പലതും വ്യാജമാണ്. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമായാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. വ്യാജസന്ദേശങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

Follow Us:
Download App:
  • android
  • ios