ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തതെന്ന് കണ്ണൂര്‍ ടൗണ്‍ എസ്ഐ ശ്രീജിത്ത് കോടേരി പറഞ്ഞു.
കണ്ണൂര്: കോഴികളിലൂടെ നിപാ വൈറസ് വ്യാപകമാകുന്നുവെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്ക്കെതിരെ കേസ്. മൂവാറ്റുപുഴ സ്വദേശി പി.എം. സുനില് കുമാറിനെതിരെ (28)യാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്ദ്ദേശപ്രകാരമാണ് കേസെടുത്തതെന്ന് കണ്ണൂര് ടൗണ് എസ്ഐ ശ്രീജിത്ത് കോടേരി പറഞ്ഞു.
കോഴിക്കോട് നിന്നെത്തിച്ച ബ്രോയിലര് കോഴികളില് നിപ വൈറസ് സാനിദ്ധ്യം കണ്ടെത്തിയെന്നും പൂനെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര് ഡോ.ആനന്ദ് ബസു അറിയിച്ചെന്നായിരുന്നു വാട്സ് ആപ്പ് സന്ദേശം. ഈ വിഷത്തില് കൂടുതല് പഠനം നടക്കുകയാണെന്നും അതിനാല് ഇറച്ചി കോഴികളെ ഉപയോഗിക്കുന്നത് നിര്ത്തണമെന്നുമായിരുന്നു സന്ദേശം. ഷെയര് ചെയ്യൂ ജീവന് രക്ഷിക്കൂ എന്ന ആഹ്വാനത്തോടെ ഇറങ്ങിയ വാട്സ് ആപ്പ് സന്ദശം വ്യാപകമായ രീതിയില് പ്രചരിക്കുകയായിരുന്നു.
സന്ദേശം പ്രചരിച്ചതോടെ ഇറച്ചി കോഴിവിലയില് ഗണ്യമായ ഇടിവുണ്ടായി. ഏതാണ്ട് 30 ശതമാനത്തോളം വില്പ്പന ഇടിഞ്ഞതായി റിപ്പോട്ടുകളുണ്ടായിരുന്നു. ഇറച്ച് കോഴിക്ക് കിലോയ്ക്ക് 16 രൂപ കുറവ് രേഖപ്പെടുത്തി.
