കരിപ്പൂര്‍ വിമാനത്തവാളത്തില്‍ 71 ലക്ഷം രൂപയുടെ വിദേശ കറന്‍സികളുമായി യുവാവ് പിടിയില്‍. കോഴിക്കോട് അടിവാരം സ്വദേശി ജസീല്‍ കല്ലേ പുളളിയാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയില്‍ ഇയാളുടെ വസ്‍ത്രങ്ങളില്‍ നിന്ന് ബാഗിന്റെ രഹസ്യ അറകളില്‍നിന്നുമാണ് പണം കണ്ടെത്തിയത്. യുഎസ് ഡോളര്‍, സൗദി റായല്‍, യുഎഇ ദിര്‍ഹം എന്നിയുള്‍പ്പെടെ പിടിച്ചെടുത്തവയില്‍ ഉണ്ട്. കൊടുവളളി കേന്ദ്രീകരിച്ച് നടക്കുന്ന ഹവാല ഇടപാടിലെ കണ്ണയാണ് ഇയാളെന്ന് ഡിആര്‍ഐ അറിയിച്ചു. ഇയാള്‍ ഉള്‍പ്പെടുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.