തമിഴ്നാട് രാജ്യസഭ എംപിയുടെ സ്റ്റിക്കര്‍ പതിച്ച കാറുമായി കറങ്ങിയ യുവാവിനെ കണ്ണൂരില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വ്യാജ സ്റ്റിക്കര്‍ പതിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ നാറാത്ത് സ്വദേശിയുടെ ലക്ഷങ്ങള്‍ തട്ടിയ കേസിലും പ്രതിയാണ്.

തലസ്ഥാനത്ത് വൻ ക‌ഞ്ചാവ് വേട്ട. തിരുവനനതപുരത്ത് വിതരണം ചെയ്യാൻ കൊണ്ടുവന്ന 16 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി ആണ്ടിസ്വാമിയെ പൊലീസ് പിടികൂടി. കമ്മീഷണറുടെ സ്ക്വാഡും പേരൂർക്കട പൊലീസും ചേർന്നാണ് പിടികൂടിയത്.