ഉത്സവത്തിന് ജനമെത്താതായതോടെ കനത്ത നഷ്ടമാണ് ഇവിടത്തെ കച്ചവടക്കാർ നേരിടുന്നത്.

കണ്ണൂര്‍: കൊട്ടിയൂർ മഹോത്സവത്തിനിടെ നിപ വൈറസ് ബാധയ്ക്ക് സാധ്യതയെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഉത്സവത്തിന് ജനമെത്താതായതോടെ കനത്ത നഷ്ടമാണ് ഇവിടത്തെ കച്ചവടക്കാർ നേരിടുന്നത്. അതേസമയം വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കൊട്ടിയൂർ ദേവസ്വം സൈബർ സെല്ലിലും പൊലീസിലും പരാതി നൽകി.

ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് കൊട്ടിയൂർ മഹോത്സവത്തിനെത്തുന്നത്. 27 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകളെത്താറുണ്ട്. വർഷത്തിലൊരിക്കൽ കിട്ടുന്ന ഉത്സവക്കച്ചവടമാണ് കൊട്ടിയൂർ കേന്ദ്രീകരിച്ചുള്ള സാധാരണക്കാരുടെ പ്രതീക്ഷ.

എന്നാൽ നിപ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്ന വ്യാജ പ്രചാരണം വന്നതോടെ ജില്ലയ്ക്ക് അകത്തു നിന്നുപോലും ആളുകളെത്താത്ത സാഹചര്യമാണ് ഇവിടെയുള്ളത്.