Asianet News MalayalamAsianet News Malayalam

മയക്കുമരുന്ന് കടത്താനും ലോകകപ്പ്; നീക്കം പൊളിച്ച് പൊലീസ്

  • അര്‍ജന്റീനയിലെ ഫുട്ബോള്‍ ആവേശത്തിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയത്
fake world cup trophies to smuggle drugs in argentina
Author
First Published Jun 26, 2018, 2:49 PM IST

ലോകമെങ്ങും ഫുട്ബോള്‍ ആവേശം അലയടിക്കുമ്പോള്‍ മയക്കുമരുന്ന് കടത്താനും ഈ ആവേശം മുതലാക്കുകയാണ് അര്‍ജന്റീനയിലെ മയക്കു മരുന്ന് സംഘങ്ങള്‍. ഫുട്ബോള്‍ ആവേശത്തിനിടെ കളിയുമായി ബന്ധമുള്ള വസ്തുക്കളില്‍ കാര്യമായ പരിശോധനകള്‍ നടക്കാത്തതാണ് മയക്കുമരുന്ന് സംഘത്തിന് സഹായകരമാകുന്നത്. 

ഫുട്ബോള്‍ ലോകകപ്പിന്റെ നിരവധി മാതൃകകളാണ് അര്‍ജന്റീനയില്‍ വിറ്റഴിക്കുന്നത്. ലോകകപ്പ് ട്രോഫിയുടെ മാതൃകയ്ക്കുളളില്‍ കഞ്ചാവും മയക്കു മരുന്നു നിറച്ചുള്ള വ്യാപാരം പക്ഷേ പൊലീസ് കണ്ടുപിടിച്ചതോടെയാണ് പാളിപ്പോയത്. 

അര്‍ജന്റീനയില്‍ കുപ്രസിദ്ധി നേടിയ നാര്‍ക്കോസ് ഡെ ലാ കോപാ എന്ന അധോലോക സംഘമാണ് ലോകകപ്പില്‍ നിറച്ച് മയക്കു മരുന്ന് വിറ്റത്. പത്ത് കിലോഗ്രാമിലധികം കൊക്കെയ്ന്‍ ഇത്തരത്തില്‍ ലോകകപ്പ് മാതൃകകളില്‍ നിറച്ചായിരുന്നു വില്‍പന. ഇതിനൊപ്പം 20 കിലോയിലധികം കഞ്ചാവും പൊലീസ് കണ്ടെത്തി. പത്ത് ലക്ഷത്തിലധികം വില വരും പിടിച്ചെടുത്ത മയക്കുമരുന്നിന്.  

Follow Us:
Download App:
  • android
  • ios