തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുത്തതിന് മർദ്ദനമെന്ന് പരാതി. മലയിൻകീഴ് ഈഴക്കോട് സ്വദേശി ബിജു പ്രഭയാണ് പരാതി നല്‍കിയിരിക്കുന്നത്. തന്‍റെ  വീടിനു നേരേയാണ് ആക്രമണം നടന്നുവെന്നും മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. 

ബുധനാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.  ബിജുവിന്റെ ഭാര്യ ശുഭ വനിതാ മതിലിൽ പങ്കെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് അക്രമികള്‍ വീട് ആക്രമിച്ചതെന്ന് ബിജു പറഞ്ഞു. ബിജുവിന്‍റെ പരാതിയില്‍ മലയിൻകീഴ് പൊലീസ് കേസെടുത്തു.