Asianet News MalayalamAsianet News Malayalam

കാസ്ഗഞ്ച് കലാപത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം പൊലീസ് സംരക്ഷണം തേടി

family of youth killed in kasganj seeks police protection
Author
First Published Feb 2, 2018, 3:10 PM IST

കാസ്ഗഞ്ച്: റിപ്പബ്ലിക്ക്‌ ദിനത്തിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തയുടെ കുടുംബം പോലീസ് സംരക്ഷണം തേടി. മകന്റെ മരണവുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടു പോയാല്‍ കുടുംബത്തെ മുഴുവന്‍ അപായപ്പെടുത്തുമെന്ന് ഭീഷണിയുള്ളതായാണ് പിതാവ് സുശീല്‍ ഗുപ്ത പരാതി നല്‍കിയിരിക്കുന്നത്. 

അയല്‍പക്കത്തുള്ള ചിലരാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. ജീവിക്കാന്‍ പേടി തോന്നുന്നുവെന്നും തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കാന്‍ പോവുകയാണെന്നും ഗുപ്ത പറഞ്ഞു. കൊലപാതക കേസില്‍ ഒന്നാം പ്രതിയായ സലീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പക്ഷെ കൂട്ടുപ്രതികളെന്ന്‌ ആരോപിക്കപ്പെടുന്ന സലീമിന്റെ സഹോദരന്‍മാരാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നാണ് സുശീല്‍ ഗുപ്ത പറയുന്നത്. ജനുവരി 26ന് എ.ബി.വി.പി നടത്തിയ ജാഥയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടത്. തുടര്‍ന്ന് പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

 

Follow Us:
Download App:
  • android
  • ios