വട്ടവട കോളനിയില്‍ താമസം തിരുപ്പുകള്‍ (23) നാണ് വെട്ടേറ്റത്.

ഇടുക്കി: വട്ടവടയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റു. വട്ടവട കോളനിയില്‍ താമസം തിരുപ്പുകള്‍ (23) നാണ് വെട്ടേറ്റത്. വരത രാജന്‍ മകന്‍ കുമരേഷന്‍ (32) നാണ് വെട്ടിയത്. ഇരുവരും ബന്ധുക്കളാണ്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ച ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കുമരേശന്‍ കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. കാതിന് വെട്ടേറ്റ തിരുപ്പുകളിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവികുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.