ദില്ലി:ദില്ലി മെട്രോയില്‍ പുതുക്കിയ നിരക്ക് പ്രാബല്ല്യത്തില്‍ വന്നതോടെ സ്ഥിരം യാത്രക്കാര്‍ മെട്രോ യാത്ര ഉപേക്ഷിക്കുന്നു. ഒക്ടോബര്‍ 10 നാണ് പുതുക്കിയ നിരക്ക് പ്രാബല്ല്യത്തില്‍ വന്നത്. ഇരുപതുമുതല്‍ മുതല്‍ 50 ശതമാനം വരെ വര്‍ധിച്ചതോടെ മൂന്നുലക്ഷത്തോളം സ്ഥിരം യാത്രക്കാരാണ് മെട്രോയെ ഉപേക്ഷിച്ച് മറ്റ് യാത്രാ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്തത്. മെട്രോ യാത്ര ഉപേക്ഷിച്ച് മറ്റ് മാര്‍ഗങ്ങള്‍ തേടിയവരുടെ എണ്ണം വിവരാവകാശ നിയമ പ്രകാരം ലഭ്യമായതാണ്.

ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതിന് ഇടയിലാണ് മെട്രോ സംവിധാനം ആളുകള്‍ ഉപേക്ഷിക്കുന്നത്. നിരക്ക് വര്‍ധനവിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രതിഷേധിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.