കോഴിക്കോട്: ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു.  കാവില്‍ പുരയിടം വീട്ടില്‍ തോമസാണ് തൂങ്ങിമരിച്ചത്. സ്ഥലത്തിന്‍റെ കരമടയ്ക്കുന്നതിന്‍റെ പ്രശ്നവുമായി ബന്ധപ്പെട്ട് ഇയാള്‍ ദിവസങ്ങളായി വില്ലേജ് ഓഫീസ് കയറിയിറങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ദിവസം ഇയാള്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നിരാഹരവും അനുഷ്ഠിച്ചിരുന്നു. വില്ലേജ് ഓഫീസിന്‍റെ ഗേറ്റിന് സമീപമാണ് ഇയാള്‍ തൂങ്ങിമരിച്ചത്.