വീഡിയോ: കര്‍ഷകനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിതാ നേതാവ്

First Published 10, Mar 2018, 3:14 PM IST
Farmer Leader Slapped By BJP Worker For Allegedly Using Abusive Language
Highlights
  • തമിഴ്നാട്ടില്‍ കര്‍ഷകനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിതാ​ നേതാവ്

ചെന്നൈ: തമിഴ്നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത കര്‍ഷക നേതാവിനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിതാ നേതാവ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച് ലഘുലേഖ വിതരണം ചെയ്തതാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്. ബിജെപി നേതാവിന്റെ ആക്രമണദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ‍്.

ബിജെപി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാള്‍ കര്‍ഷക സംഘം നേതാവായ അയ്യാകണ്ണിനെയാണ് ചെരുപ്പൂരിയടിച്ചത്. എന്നാല്‍, അയ്യാകണ്ണ് 'വഞ്ചക' എന്ന് വിളിച്ചു എന്നാണ് ബിജെപി നേതാത്വത്തിന്‍റെ ആപോപണം. തന്നെ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചു എന്നാരോപിച്ച് അയ്യാകണ്ണിനെ നെല്ലൈയമ്മാള്‍ ചെരിപ്പുകൊണ്ട് അടിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അയ്യാങ്കണ്ണിന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധങ്ങള്‍ നടത്തിവരികയാണ്. കഴിഞ്ഞ ജൂലായ് മാസത്തില്‍ ഡല്‍ഹി ജന്തര്‍മന്തറിനു മുമ്പിലും കര്‍ഷകര്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. 

 

loader