വിവിധ ഇടങ്ങളിലെ റാലിക്ക് ശേഷം വൈകിട്ട് കിസാന്‍ സഭ നേതാക്കള്‍ മാധ്യമങ്ങളെ കാണും
ദില്ലി: പത്ത് ദിവസം നീണ്ടുനില്ക്കുന്ന കര്ഷകരുടെ ഗ്രാമബന്ദ് രണ്ടാം ദിവസത്തിലേക്ക് കടന്നു. വിളകള്ക്ക് മിനിമം വിലയും മിനിമം വേതനവും സര്ക്കാര് ഉറപ്പാക്കുക, വായ്പ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് കര്ഷകര് സമരം നടത്തുന്നത്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്, ഉത്തര് പ്രദേശ്, കര്ണാടക, ഹരിയാന, ഛത്തിസ്ഗഡ് എന്നിവടങ്ങളിൽ ശക്തമായ സമരത്തിലാണ് കര്ഷകര്. മഹാരാഷ്ട്രയില് വിവിധ ഇടങ്ങളിലെ റാലിക്ക് ശേഷം വൈകിട്ട് കിസാന് സഭ നേതാക്കള് മാധ്യമങ്ങളെ കാണും. ലുധിയാനയില് കര്ഷകര് റോഡ് ഉപരോധിച്ചും പച്ചക്കറികള് റോഡിലേക്ക് ഉപേക്ഷിച്ചുമാണ് സമരം നടത്തുന്നത്. സമരത്തിന്റെ രൂപത്തില് മാറ്റാം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
