മൂന്ന് ദിവസത്തിനകം രണ്ടാം ഘട്ട സമര പ്രഖ്യാപനം
ദില്ലി: കർഷക സംഘടനകൾ സമരം അവസാനിപ്പിച്ചതോടെ ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് പച്ചക്കറിയും പാലും ഇന്ന് മുതൽ എത്തിത്തുടങ്ങും. മൂന്ന് ദിവസത്തിനകം രണ്ടാം ഘട്ട സമരം പ്രഖ്യാപിക്കും. രാഷ്ട്രീയ കിസാൻ സംഘിന്റെ 130 കർഷക സംഘടനകൾ സംയുക്തമായി ദില്ലിയിൽ നടത്തുന്ന കൂടിയാലോചനകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം.
അതേസമയം പലയിടങ്ങളിലും വിളവെടുപ്പ് ബഹിഷ്കരിച്ചുള്ള കർഷക സമരംതുടരുകയാണ്. ഞായറാഴ്ച്ചയാണ് പത്ത് ദിവസം നീണ്ട ആദ്യഘട്ട സമരം കര്‍ഷകര്‍ അവസാനിപ്പിച്ചത്. കര്‍ഷക സംഘടനകള്‍ നടത്തിയ അഖിലേന്ത്യാ ബന്ദോടെ ആയിരുന്നു ചരിത്ര സമരത്തിന് താല്‍ക്കാലിക വിരാമമിട്ടത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കര്‍ഷകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
