ജൂൺ ഒന്നിന് തുടങ്ങുന്ന മാര്‍ച്ചില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും പങ്കെടുക്കും.
മുംബൈ: സര്ക്കാര് നല്കിയ ഉറപ്പുകള് പാലിക്കാത്തതിനെ തുടര്ന്ന് മഹാരാഷ്ട്രയിലെ കര്ഷകര് വീണ്ടും സമരത്തിനൊരുങ്ങുന്നു. ജൂണ് ഒന്നു മുതല് വീണ്ടും ലോങ് മാര്ച്ച് നടത്താനാണ് തീരുമാനം. ഫെബ്രുവരിയിലെ പ്രതിഷേധത്തിന് ശേഷം ബി.ജെ.പി സര്ക്കാര് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ(എഐകെഎസ്) ജനറൽ സെക്രട്ടറി അജിത്ത് നവേലെ പറഞ്ഞു.
ജൂൺ ഒന്നിന് തുടങ്ങുന്ന മാര്ച്ചില് മധ്യപ്രദേശ്, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില് നിന്നുള്ള കര്ഷകരും പങ്കെടുക്കും. സമരത്തിന് മുന്നേടിയായി ഗ്രാമങ്ങളിൽ സന്ദർശനം നടത്തും. 24 ജില്ലകളിൽ നിന്നുള്ള 20 ലക്ഷത്തോളം കർഷകരുടെ ഒപ്പ് ശേഖരിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ നാസിക്കില് നിന്ന് ആരംഭിച്ച ലോംങ് മാർച്ചിൽ 20,000ലേറെ കർഷകരാണ് പങ്കെടുത്തിരുന്നു.
