അജിത് യാദവ് കളക്ടറുടെ കാൽക്കൽ വീണ് കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് അധികൃതർ വൈദ്യുതി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുത​ഗതിയിലാക്കിയത്. 

മധ്യപ്രദേശ്: ആറ് മാസങ്ങൾക്ക് മുമ്പാണ് അജിത് യാദവ് എന്ന കർഷകൻ തന്റെ കൃഷിയിടത്തിൽ ഒരു ചെറിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് വേണ്ടി അപേക്ഷ നൽകിയത്. അതിനായി നാല്പതിനായിരം രൂപ അടയ്ക്കുകയും ചെയ്തു. കൃഷിസ്ഥലത്തേയ്ക്ക് വെള്ളം പമ്പ് ചെയ്യാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഇതിന് വേണ്ടി ജില്ലാ കളക്ടറുടെ ഓഫീസ് കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല. അവസാനം കരഞ്ഞ് കാൽക്കൽ വീണ് അപേക്ഷിച്ചപ്പോൾ വൈദ്യുതി ലഭിക്കാനുള്ള അനുമതി ലഭിച്ചു.

അജിത് യാദവ് കളക്ടറുടെ കാൽക്കൽ വീണ് കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് അധികൃതർ വൈദ്യുതി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുത​ഗതിയിലാക്കിയത്. അപേക്ഷകളിൽ പറഞ്ഞിരുന്ന രേഖകളെല്ലാം സമർപ്പിച്ചിട്ടും അധികൃതർ തന്നോട് കരുണ കാണിച്ചില്ലെന്ന് അജിത് യാദവ് എൻഡിടിവിയോട് വെളിപ്പെടുത്തി. എന്നാൽ അജിത് യാദവിന്റെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതുപോലെ അമ്പതിലധികം കർഷകർ കാർഷികാവശ്യത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ടെന്ന് കളക്ടർ വിശദീകരിച്ചു.