അധ്യാപകന്‍ ഫറൂഖ് കോളേജില്‍ തിരിച്ചെത്തി അധ്യാപകനൊപ്പം ലീഗ് പ്രവര്‍ത്തകര്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് സംസാരിച്ച അധ്യാപകന്‍ ജൗഹര്‍ മുനവ്വിര്‍ ഫറൂഖ് കോളേജില്‍ തിരിച്ചെത്തി. കോളേജ് ക്യാംപസില്‍നിന്ന് പ്രതിഷേധമുണ്ടായേക്കുമെന്ന് കരുതി മുസ്ലീം ലീദ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അധ്യാപകന്‍ കോളേജിലെത്തിയത്. എന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവാധത്തെ തുടര്‍ന്ന് ജൗഹര്‍ കോളേജില്‍നിന്ന് താത്കാലിക അവധിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ അവധി പിന്‍വലിച്ച് കോളേജില്‍ തിരിച്ചെത്തണമെന്ന എംഎസ്എഫ് അടക്കമുള്ള സംഘടനകളുടെ ആവശ്യപ്രകാരമാണ് അധ്യാപകന്‍ കോളേജില്‍ തിരിച്ചെത്തിയത്. 

അധ്യാപകനെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് കാണിച്ച് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ആലുവയിലെ തന്‍റെ വീട്ടിലാണ്. ഇവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ തരത്തിലുള്ള ആക്രമണമാണ് നടക്കുന്നത്.