തിരുവനന്തപുരം: ഫാസ്റ്റ് ഫുഡ് കടയിലെ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ജീവനക്കാര്‍ തമ്മിലെ വാക്കേറ്റം സംഘ‌ഷമായതോടെയായിരുന്നു രണ്ട് പേര്‍ക്ക് വെട്ടേറ്റത്. തിരുവനന്തപുരത്ത് മലയിൻകീഴില്‍ ഇന്ന് രാത്രിയോടെയായിരുന്നു സംഭവം. ശാന്തിമൂല സ്വദേശികളായ അജിത, ഷെല്ലി എന്നിവർക്കാണ് പരിക്കേറ്റത്. പരസ്പരം വെട്ടിയ ജീവനക്കാരെ പിടിച്ച് മാറ്റാൻ ചെന്ന കടയുടയ്ക്കും കൈക്ക് പരിക്കേറ്റു.