പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. വേലൂപ്പാടം കലവറക്കുന്നില്‍ കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്. 

തൃശൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. വേലൂപ്പാടം കലവറക്കുന്നില്‍ കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്. 

വരന്തരപ്പിള്ളി പൗണ്ട് ചെറാട്ടില്‍ അബ്ദുള്ളയുടെ മകന്‍ മുസ്തഫ മകന്‍ കല്‍ഫാന്‍ എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. നാട്ടുകാരും അഗ്നിശമനസേന പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കിട്ടിയത്.