അടൂരിന് സമീപമുള്ള പരുത്തിപ്പാറയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. എട്ടു വയസുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് 41കാരനായ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അടൂര്‍ ഏറത്തുള്ള വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മകളെ ഇയാള്‍ അകത്തേക്ക് വിളിച്ചുകയറ്റി. തുടര്‍ന്നായിരുന്നു പീഡനശ്രമം. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ അമ്മ തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പിറ്റേന്ന് തന്നെ അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനകം പ്രതി വീട് വിട്ടിരുന്നു. ഇയാള്‍ അടൂര്‍ പരുത്തിപ്പാറയില്‍ പൊലീസ് എആര്‍ ക്യാമ്പിന് സമീപം ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് കിട്ടി. തുടര്‍ന്ന് അടൂര്‍ സിഐ എംജി സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.