വൈത്തിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍. കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അച്ഛന്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്നാണ് പെണ്‍കുട്ടി കൗണ്‍സിലിങ് നടത്തിയവരോട് പറഞ്ഞത്. ഇതനുസരിച്ച് വൈത്തിരി പൊലീസില്‍ പരാതി നല്‍കുകയും വൈകുന്നേരം മൂന്നുമണിയോടെ വൈത്തിരി പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.