ജയ്പൂര്‍: പിഞ്ചു കുട്ടികള്‍ക്കെതിരെ ക്രൂര മര്‍ദ്ദന മുറകളുമായി പിതാവ്. അഞ്ച് വയസുകാരനായ മകനെ കയറി കെട്ടിയിട്ടും മൂന്നു വയസുകാരിയായ മകളെ ചവിട്ടിയുമാണ് പിതാവിന്റെ ക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ രാജ് സമന്ദില്‍ നിന്നാണ് ക്രൂരമായ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് മുപ്പത്തിരണ്ടുകാരനായ ചെയിന്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇട്ടിരുന്ന വസ്ത്രത്തില്‍ മണ്ണ് ആക്കിയതിനായിരുന്നു ക്രൂരമര്‍ദ്ദനം. സഹോദരനെ കെട്ടിയിട്ട് തല്ലുന്നത് കണ്ട് ഓടി മാറാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ വടി ഉപയോഗിച്ചും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ വീഡിയോ പിടിച്ച ചെയിന്‍ സിങിന്റെ സഹോദരന്‍ വട്ട സിങിനെ കുട്ടികളെ സഹായിക്കാത്തതിന് അറസ്റ്റ് ചെയ്തു. 

ചെയിന്‍ സിങ് കുട്ടികളെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.