കൊല്ലം കുണ്ടറയിൽ മകന്‍റെ അടിയേറ്റ് രണ്ടാനച്ഛൻ മരിച്ചു.  പെരിനാട് കുഴിയം തെക്ക് വിശാലയ്യത്ത് ചിന്നപ്പദാസ് (58) ആണ് മരിച്ചത്. ചിന്നപ്പദാസും മകന്‍ ദിലീപും തമ്മിൽ  വഴക്കുണ്ടായി. വഴക്കിനിടെ ദിലീപ് ചിന്നപ്പദാസിനെ മര്‍ദ്ദിക്കുകയായിരുന്നു.

കൊല്ലം: കൊല്ലം കുണ്ടറയിൽ മകന്‍റെ അടിയേറ്റ് രണ്ടാനച്ഛൻ മരിച്ചു. പെരിനാട് കുഴിയം തെക്ക് വിശാലയ്യത്ത് ചിന്നപ്പദാസ് (58) ആണ് മരിച്ചത്. ചിന്നപ്പദാസും മകന്‍ ദിലീപും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ ദിലീപ് ചിന്നപ്പദാസിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റു വീണ ചിന്നപ്പദാസിനെ ഭാര്യ ആനന്ദകുമാരിയും പരിസരവാസികളും ചേർന്ന് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഗുരുതര പരിക്കേറ്റ ചിന്നപ്പദാസ് ഞായറാഴ്ച പുലർച്ചയോടെ മരിച്ചു. സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരംകയറ്റ തൊഴിലാളിയാണ് ചിന്നപ്പദാസ്. ആനന്ദകുമാരിയുടെ ആദ്യ വിവാഹബന്ധത്തിലെ മകനാണ് ദിലീപ്.