പെണ്‍കുട്ടിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

First Published 11, Mar 2018, 7:56 PM IST
Father kills daughter over her relationship with boy
Highlights
  • കൗമരക്കാരിയായ പെണ്‍കുട്ടിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ദില്ലി: കൗമരക്കാരിയായ പെണ്‍കുട്ടിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സുധേഷ് കുമാര്‍ എന്ന വ്യക്തിയാണ് മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. എട്ടാം ക്സാസില്‍ പഠിക്കുന്ന പതിമൂന്ന് വയസുകാരി ഒരു മൊബൈല്‍ കടയിലെ യുവാവുമായി പ്രണയത്തിലാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ദില്ലിയിലെ കാര്‍വാള്‍ നഗറിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച മകളെ കാണാനില്ലെന്ന് പറഞ്ഞ് സുധേഷ് പൊലീസിനെ സമീപിച്ചിരുന്നു. വൈകുന്നേരം വീട്ടില്‍ നിന്ന് അടുത്തുള്ള കടയിലേക്ക് പോയ മകള്‍ പിന്നീട് തിരിച്ചു വന്നില്ലെന്നായിരുന്നു പരാതി. പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. 

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഓവു ചാലില്‍ നിന്നും കണ്ടെത്തി. ഇതോടെ അന്വേഷണം ആരംഭിച്ച പൊലീസിന് മകളുമായി സുധേഷ് കുമാര്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

loader