തിരുവനന്തപുരം: മലയിന്‍കീഴില്‍ മകന്‍ മദ്യലഹരിയില്‍ അച്ഛനെ തല്ലിക്കൊന്നു. മലയിന്‍കീഴ് മഞ്ചാടി വിള സ്വദേശി ഗോപകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യത്തിനും മയക്കമരുന്നിനും അടിയമാണ് പിടിയിലായ ഗോപകുമാറെന്ന് പൊലീസ് പറഞ്ഞു. 

മദ്യപിച്ചെത്തി സ്ഥിരമായി ഗോപകുമാര്‍ ബഹളം വച്ചിരുന്നതിനാല്‍ അമ്മയും സഹോദരനും മറ്റൊരു വീട്ടിലേക്ക് മാറി. ഇന്നലെ മദ്യപിച്ച് പൊതുനിരത്തില്‍ ബഹളമുണ്ടാക്കി ഗോപകുമാറിനെ നാട്ടുകാര്‍ താക്കീത് ചെയ്തിരുന്നു. ഇതിനുശേഷം വീട്ടിലെത്തിയ ഗോപകുമാര്‍ അച്ഛന്‍ ഭാസ്‌കരന്‍ നായരെ മദ്ദിച്ചു. 

ഗുരതമായ പരിക്കേറ്റ് ഭാസ്‌ക്കരന്‍നായര്‍ അബോധാവസ്ഥയിലായി. അച്ഛന് അസുഖമാണെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞ് ബന്ധുക്കളെ ഗോപകുമാര്‍ തന്നെ വരുത്തി. ആശുപത്രിയിലെത്തിചപ്പോഴേക്കും ഭാസ്‌കരന്‍ നായര്‍ മരിച്ചിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് മകനെ കസ്റ്റഡിലെടത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സമ്മതിച്ചത്.